05/10/2026
പൊളിച്ചു കളയാതെ സംരക്ഷിച്ചൂടെ ഇവരെ...❓
SHARE MAXIMUM.... ⚠️
പുതിയ വാഹന നിയമം മൂലം നിരത്തിൽ നിന്നും പിൻവലിച്ച KSRTCയുടെ വർക്ക് ഷോപ്പ് വാനുകളാണ് ഇവ. 35 വർഷം മുതൽ 50 വർഷത്തിന് മേൽ പ്രായമുള്ളവയാണ് മിക്ക വാനുകളും. ആയകാലത്ത് ബസുകളായി സർവീസ് നടത്തിയിട്ട് കാലം കടന്നു പോയപ്പോ പതിയെ തറവാടിന്റെ കാരണവരായ താപ്പാനകൾ.
വഴിയിൽ പെട്ടുപോയ പതിനായിരക്കണക്കിന് KSRTC ബസുകൾക്ക് തുണയായവർ... 😢
എന്തെല്ലാം കഥ പറയാനുണ്ടാവും ഈ വാനുകൾക്ക്...?
റോഡിൽ ഇറക്കാൻ നിയമമില്ലെങ്കിൽ റെയിൽവേ ചെയ്‌തതുപോലെ ഒരു മ്യൂസിയം ഉണ്ടാക്കി സൂക്ഷിക്കാമല്ലോ?
വരും തലമുറയ്ക്കും വാഹന പ്രേമികൾക്കും കാണാനുമായി അവയെ സംരക്ഷിക്കാമല്ലോ...❤️
കൂടാതെ ടിക്കറ്റ് ഇതര വരുമാനത്തിന് KSRTCയ്ക്ക് പുതിയൊരു മാർഗം കൂടിയാവും...
ഇടക്കാലത്ത് KSRTC ഒരു മ്യൂസിയം ആരംഭിക്കാൻ ഉള്ള ശ്രമം നടത്തിയിരുന്നു... പിന്നീട് എങ്ങനോ ഉപേക്ഷിക്കപ്പെട്ട ആ പദ്ധതി വീണ്ടും ഉടലെടുത്താൽ ഒത്തിരി നന്നായിരുന്നു.
പൊളിച്ചടുക്കി ആക്രിയാക്കി കളയാതെ പഴമയെ സംരക്ഷിക്കാൻ കഴിയണം.
ബഹു: KB Ganesh Kumar ഗതാഗത മന്ത്രി ആയിരുന്ന സമയത്ത് നിലവിൽ ഓടിക്കൊണ്ടിരുന്ന ഒരു ബസിനെ പഴയകാലത്തെ ബസിന്റെ രൂപത്തിൽ ആക്കിയത് ജനങ്ങളും വാഹനപ്രേമികളും ഹൃദയം കൊണ്ട് സ്വീകരിക്കുകയും വൻ വിജയമായി തലസ്ഥാനത്തൂടെ ആ ബസ് ഇപ്പോഴും ഓടുകയും ചെയ്യുന്നുണ്ട്...
അതുപോലെ പഴയ ആനവണ്ടി എന്ന രൂപത്തിൽ ആകെയുള്ള വർക്ക്ഷോപ്പ് വാനുകൾ പൊളിച്ചടുക്കാതെ സെൻട്രൽ വർക്സിലോ മറ്റോ ഒരു മ്യൂസിയം സെറ്റ് ചെയ്തു സംരക്ഷിക്കാൻ കഴിഞ്ഞാൽ നന്നായിരുന്നു...
Kerala State Road Transport Corporation