30/08/2026
Bethlehem Kudumba Unit - A Perfect Feel Good Gem! ❤️
ഇന്നലെ Bhavana Studios നിർമ്മിച്ച് Girish AD സംവിധാനം ചെയ്ത Bethlehem Kudumba Unit കാണാനിടയായി.
2 മണിക്കൂർ 37 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഒരു മിനിറ്റ് പോലും ലാഗ് ഇല്ലാതെ ആസ്വദിക്കാൻ പറ്റി. 10 ഓളം ഗാനങ്ങൾ ഉണ്ടായിട്ടും ഒരിടത്തും ബോറടിപ്പിക്കുന്നില്ല എന്നത് തന്നെ വലിയ കാര്യം.
എടുത്തു പറയേണ്ടത് Girish AD യുടെ സംവിധാന മികവാണ്. അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് എന്ന് നിസ്സംശയം പറയാം. ലൊക്കേഷൻസ്, ഫ്രെയിംസ്, കഥാപാത്രങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നതൊക്കെ 100% പെർഫെക്ഷൻ. 'സംവിധായകനാണ് യഥാർത്ഥ താരം' എന്ന് അടിവരയിട്ട് പറയാവുന്ന സിനിമ.
അഭിനയത്തിൽ എല്ലാവരും ഒന്നിനൊന്നു മെച്ചം. Nivin Pauly തന്റെ Justin എന്ന കഥാപാത്രത്തെ മനോഹരമാക്കി. Ashley ആയി Mamitha Baiju, അനുജനായി Sangeeth Prathap, അമ്മാവനായി Vinay Forrt എല്ലാവരും മികച്ചു. എന്നാൽ എന്നെ ഏറ്റവും ഞെട്ടിച്ചത് Suresh Krishna (Baiju Bhai) യും ചാക്യാരായി വന്ന Shyam Mohan (JK) ഉം ആണ് - ഇരുവരുടെയും പ്രകടനം അമ്പരപ്പിക്കുന്നതായിരുന്നു!
ഈ സിനിമയിലെ ഹൈലൈറ്റ്: ഇതിലെ "യവന കഥയിലെ നിന്നു വന്ന..." എന്ന മനോഹര ഗാനം 1995-ൽ Joshiy സംവിധാനം ചെയ്യാൻ ഇരുന്നതും പൂർത്തിയാകാതെ പോയതുമായ 'Anna' എന്ന സിനിമയ്ക്ക് വേണ്ടി Ouseppachan ചിട്ടപ്പെടുത്തിയതാണ്. 31 വർഷങ്ങൾക്ക് ശേഷം Yesudas, Chithra പാടിയ ആ ഒറിജിനൽ ട്രാക്ക് തന്നെ ഈ സിനിമയിലൂടെ വീണ്ടും ജീവൻ വെച്ചത് കേൾക്കാൻ തന്നെ ഒരു പ്രത്യേക സുഖമാണ്.
കുറെ നാളുകൾക്ക് ശേഷം മനസ്സിന് സന്തോഷം തരുന്ന ഒരു കൊച്ചു സിനിമ. ധൈര്യമായി കുടുംബസമേതം കാണാവുന്ന, തീയേറ്ററിൽ തന്നെ കാണേണ്ട സിനിമ.
വലിയ വിജയമാകട്ടെ! 👏