29/11/2025
കൊച്ചി മെട്രോ ഇനി അങ്കമാലി വരെ! മൂന്നാം ഘട്ടത്തിന് ഔദ്യോഗിക തുടക്കം – വേറെ ലെവൽ വരുന്നു!
കൊച്ചി: നഗരത്തിന്റെ ഗതാഗത സ്വപ്നത്തിന് പുതിയ അധ്യായം! കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം – ആലുവ → കൊച്ചി വിമാനത്താവളം → അങ്കമാലി ടൗൺ വരെ 18 കിലോമീറ്റർ പുതിയ പാതയ്ക്ക് തുടക്കമായി!
നിർമാണത്തിന്റെ ആദ്യ ഘട്ടമായ മാർക്കിങ് വർക്ക് അങ്കമാലിയിൽ പഴയ പൊലീസ് ക്വാർട്ടേഴ്സിന് സമീപം ദേശീയപാതയോരത്ത് ആരംഭിച്ചു. ഹരിയാന ആസ്ഥാനമായ കമ്പനി 6 മാസത്തിനുള്ളിൽ വിശദമായ DPR തയ്യാറാക്കും.
പ്രത്യേകതകൾ:
◼വിമാനത്താവളത്തിലേക്കുള്ള 3 കിലോമീറ്ററോളം ഭൂഗർഭ പാത (അണ്ടർഗ്രൗണ്ട് ടണൽ)
◼അങ്കമാലി, കറുകുറ്റി ഉൾപ്പെടുന്ന വടക്കൻ എറണാകുളത്തിന് വൻ വികസന കുതിപ്പ്
◼ദിവസവും ആയിരക്കണക്കിന് യാത്രക്കാർ ഇപ്പോൾ തിരക്കേറിയ KSRTC-സ്വകാര്യ ബസുകളെയും ട്രെയിൻ സ്റ്റോപ്പില്ലാത്ത ദുരിതത്തെയും ആശ്രയിക്കുന്നു – ഇനി മെട്രോയിൽ സുഖവും വേഗവും
◼വിമാനത്താവള യാത്രക്കാർക്ക് നേരിട്ട് മെട്രോ കണക്ടിവിറ്റി
വർഷങ്ങളായി ട്രെയിനിന് സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെട്ടിട്ടും പരിഹാരമില്ലാത്ത അങ്കമാലിക്കാർക്ക് ഏറ്റവും വലിയ ആശ്വാസം! കറുകുറ്റി വരെ നീട്ടണമെന്ന ആവശ്യവും ശക്തമാണ്!
കൊച്ചി മെട്രോ വേറെ ലെവൽ – അങ്കമാലി ഉടൻ മെട്രോ നഗരം!