14/01/2023
സന്തോഷം....
കേരളത്തേക്കാൾ സുന്ദരമായ കാശ്മീർ എന്തുകൊണ്ട് ഈ പട്ടികയിൽ ഇടം പിടിച്ചില്ല എന്ന് സംശയിക്കുന്നവരുണ്ടാകും..
പ്രകൃതി കനിഞ്ഞു നൽകിയ ഈ സൗന്ദര്യം മാത്രമല്ല ഇക്കോ ടൂറിസത്തിൽ കേരളത്തെ പട്ടികയിലേക്ക് ഉയർത്തിയതിനു പിന്നിൽ...
ഒരു ടൂറിസ്റ്റ് ഈ നാട്ടിൽ വന്നിറങ്ങിയാൽ , അവർ ഏറ്റവും കൂടുതൽ അടുത്തിടപഴകുന്നതും ഗൈഡായി വിനിയോഗിക്കുന്നതും അവരുടെ വാഹന സാരഥികളെയായിരിക്കും...
ആ സാരഥികളാണു അവരെ അഞ്ചോ പത്തോ ദിവസങ്ങൾ കൈ പിടിച്ച് നടത്തുന്നത്..
ആ സാരഥികളാണു ഈ നാടിന്റെ പൈതൃകത്തെ , സംസ്കാരത്തെ , കലാ സൃഷ്ടികളെ , ചരിത്രങ്ങളെ അവർക്ക് പഠിപ്പിച്ച് നൽകുന്നത്...
അങ്ങനെയാണു ഈ സാരഥികളിലൂടെ അവരീ നാടിന്റെ കൾച്ചറിനെ വിലയിരുത്തുന്നത്....
തീർച്ചയായും ഈ ബഹുമതിക്ക് ഏറ്റവും അർഹരായവർ ഈ സാരഥികളായിരുന്നു...
ആരുടേയും പ്രശംസക്ക് പാത്രമാവാതെ , ആരോരുമറിയാതെ പോയ സാരഥികൾ..