11/04/2020
"ഈ ലോകം മുഴുവൻ യാതനകളനുഭവിക്കുമ്പോൾ എന്ത് ഈസ്റ്റർ?"
"വലിയ വാരമായിട്ട് ഒന്ന് പള്ളിയിൽ പോകാൻ പോലും സാധിച്ചില്ല...പിന്നെ എന്ത് ഈസ്റ്റർ?"
ഉയരുന്ന സങ്കടങ്ങൾ...
കൊറോണയെടുത്ത നിരവധി ജീവനുകൾ,അവരെ അവസാനമായി ഒരു നോക്ക് കാണാൻ പോലും കഴിയാത്തവർ,
ദൂരങ്ങളിൽ,തൊഴിലിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർ,അവരെയോർത്ത് നീറി കഴിയുന്ന ബന്ധുമിത്രാദികൾ,രാവെന്നോ പകലെന്നോ ഇല്ലാതെ സേവനം ചെയ്യുന്ന ആരോഗ്യ മേഖലയിലെ നമ്മുടെ സുഹൃത്തുക്കളും ജനങ്ങളും ഭരണാധികാരികളും,തൊഴിൽ നഷ്ടമായവർ,തൊഴിൽ മേഖലയിൽ പ്രതിസന്ധി നേരിടുന്നവർ,മുടങ്ങിയ യാത്രകളും കാത്തിരുന്ന സദസ്സുകളും മംഗളകർമ്മങ്ങളും...
ഈറനണിയിക്കുന്ന കാഴ്ചകളും അലോസരപ്പെടുത്തുന്ന കേൾവികളും.
ഈസ്റ്റർ നൽകുന്ന സന്ദേശം ഏറ്റവുമധികം നെഞ്ചോട് ചേർക്കേണ്ടത് ഈ വർഷമല്ലേ?
ഉയിർപ്പ് ജീവന്റെ തിരുനാളാണ്.യാതനകളിൽ പ്രതീക്ഷയുടെ,അതിജീവനത്തിന്റെ സന്ദേശം നൽകുന്ന സുദിനം.
“പ്രത്യാശയുള്ളിടത്ത് ജീവനും ജീവിതവുമുണ്ട്. അത് നമ്മില്‍ പുതിയ ധൈര്യത്തിന്റെ ശക്തി നിറയ്ക്കും. മനുഷ്യരുടെ നന്മയില് എനിക്കിപ്പോഴും പ്രതീക്ഷയുണ്ട്.”ആൻ ഫ്രാങ്കിന്റെ വരികളാണിവ.ഈ പ്രത്യാശ തന്നെയാണ് ഈസ്റ്ററിന്റെ കാതലും..
"അവൻ വന്ന് അവരുടെ മധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!"
എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ മംഗളങ്ങൾ❤